Cyber Security Tip & Tricks
Showing posts with label online fraud. Show all posts
Showing posts with label online fraud. Show all posts

Wednesday, November 20, 2024

പ്രധാന സൈബർ തട്ടിപ്പുകൾ Beware of Cyber Fraud Article by CGSK

പ്രധാന സൈബർ തട്ടിപ്പുകൾ

 💥🔥🔥🔥🔥💥

തട്ടിപ്പുകാർക്ക് പ്രായം പദവി ഭാഷ പ്രദേശം വർണം വർഗം എന്നിങ്ങനെ യാതൊരു പരിഗണനകളോ പക്ഷഭേദമോ ഇല്ല.

അവരൊഴികെ *എല്ലാ പേരും ഇരകൾ ആണ്* അവരുടെ കണ്ണിൽ


ചില തട്ടിപ്പു രീതികൾ

👇👇👇👇👇👇👇

*TRAI ഫോൺ തട്ടിപ്പ്*: തട്ടിപ്പുകാരൻ TRAI നിന്നാണ് എന്ന് പറഞ്ഞ് *നിങ്ങളുടെ മൊബൈൽ നമ്പർ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു* എന്നും അതിനാൽ സേവനങ്ങൾ നിർത്തിവെക്കപ്പെടും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയേക്കാം

*വാസ്തവം*: TRAI സേവനങ്ങൾ നിർത്തുകയില്ല; ടെലികോം കമ്പനികൾ ആണ് സേവനങ്ങൾ നിർത്തുന്നത്. (BSNL, Jio, Vodafone etc)

*പാർസൽ കസ്റ്റംസ് ഓഫീസിൽ തടഞ്ഞു വച്ചു*:  അനധികൃത വസ്തുക്കൾ അടങ്ങിയ പാർസൽ തടഞ്ഞു വച്ചെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്നു.

*പ്രതികരണം*: Call disconnect ചെയ്ത് complaint ചെയ്യുക.

*ഡിജിറ്റൽ അറസ്റ്റ്*: വ്യാജ പോലീസ് / കസ്റ്റംസ് / CBI ഉദ്യോഗസ്ഥർ ചമഞ്ഞ് യൂണിഫോമിൽ വീഡിയോ കാളിൽ വന്ന് നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണ് എന്ന് പറയുകയോ അല്ലെങ്കിൽ ഓൺലൈനിൽ ചോദ്യം ചെയ്യാൻ തുടങ്ങുകയോ ചെയ്യുന്നു

*വാസ്തവം*: നിലവിലെ ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം ഡിജിറ്റൽ അറസ്റ്റ് എന്നൊരു കാര്യമില്ല.

*കുടുംബാംഗം അറസ്റ്റിൽ*: തട്ടിപ്പുകാർ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.

*പ്രതികരണം*: നടപടി സ്വീകരിക്കുന്നതിന് മുൻപ് കുടുംബാംഗങ്ങളുമായി സ്ഥിരീകരിക്കുക.

*വേഗത്തിൽ സമ്പത്ത് സമ്പാദിക്കുക* (Stock Trading): സോഷ്യൽ മീഡിയയിൽ വൻ പരസ്യം ചെയ്ത് നിക്ഷേപങ്ങൾക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു.

*ശ്രദ്ധിക്കേണ്ടത്*: ഉയർന്ന ലാഭവാഗ്ദാനമുള്ള പദ്ധതി വളരെ കരുതലോടെ പരിശോധിക്കുക. 

*എളുപ്പത്തിലുള്ള ജോലികൾക്ക് വലിയ പ്രതിഫലം*: തട്ടിപ്പുകാർ എളുപ്പത്തിലുള്ള ജോലികൾക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപം ആവശ്യപ്പെട്ടേയ്ക്കാം.

*ശ്രദ്ധിക്കേണ്ടത്*: എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള പദ്ധതികൾ ഭൂരിഭാഗവും തട്ടിപ്പുകളാകാം.

*പിശകായ പണമിടപാട്*: തട്ടിപ്പുകാർ പണമിടപാടുകൾ നടത്തി എന്ന് തെറ്റിദ്ധരിപ്പിച്ചോ അല്ലാതെയോ പണം തിരികെ ആവശ്യപ്പെടുന്നു.

*ശ്രദ്ധിക്കേണ്ടത്*: ബാങ്കുമായി ഇടപാടുകൾ പരിശോധിക്കുക.

*KYC കാലാവധി കഴിഞ്ഞു*: തട്ടിപ്പുകാർ ലിങ്കുകൾ വഴി KYC അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു.

*ശ്രദ്ധിക്കേണ്ടത്*: ബാങ്കുകൾക്കുള്ള KYC അപ്ഡേറ്റ് വ്യക്തിഗതമായി ചെയ്യേണ്ടതാണ്.

*നികുതി തിരികെ ലഭിക്കൽ*: തട്ടിപ്പുകാർ നികുതി വകുപ്പിന്റെ പേരിൽ ബാങ്ക് വിവരങ്ങൾ ചോദിച്ച് Tax തിരികെ തരാം എന്ന് പറഞ്ഞേക്കാം.

*വസ്തുത*: നികുതി വകുപ്പുകൾക്ക് ഇതിനകം നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ലഭ്യമാണ്.

*സുരക്ഷിതമായിരിക്കുക*

സംശയമുള്ള ലിങ്കുകൾ ക്ലിക്കുചെയ്യരുത്.

ട്രാൻസാക്ഷനുകൾ ബാങ്കിൽ പരിശോധിക്കുക.

സംശയാസ്പദമായ കോൾ/നമ്പറുകൾ റിപ്പോർട്ട് ചെയ്യുക.

ഉയർന്ന ലാഭ വാഗ്ദാനങ്ങളുള്ള പദ്ധതികളിൽ ജാഗ്രത പാലിക്കുക.

KYC നേരിട്ട് അപ്ഡേറ്റ് ചെയ്യുക.

വ്യക്തിഗത/ബാങ്ക് വിവരങ്ങൾ പങ്കുവെക്കരുത്.

ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്ന് മാത്രം കസ്റ്റമർ കേർ നമ്പറുകൾ നേടുക, ഗൂഗിൾ / മറ്റു തിരച്ചിൽ ഉപയോഗിച്ച് അല്ലാതെ.

തട്ടിപ്പുകൾ *കഴിയുന്നതും വേഗം* റിപ്പോർട്ട് ചെയ്യുക:

നാഷണൽ കൺസ്യൂമർ ഹെൽപ് ലൈൻ: *1800-11-4000*

സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ: 

https://www.cybercrime.gov.in 

*ടോൾ-ഫ്രീ 1930*

മൊബൈൽ നഷ്ടം: https://www.ceir.gov.in/

ഒപ്പം പ്രാദേശിക പോലീസ് സ്റ്റേഷനിലും പരാതി അറിയിക്കാം

*വിവരങ്ങൾ അറിയുക, ജാഗ്രത പുലർത്തുക*


പൊതു ഉപയോഗാർത്ഥം
*സീ.ജീ.എസ്.കെ.*

🙏🙏🙏🙏🙏🙏🙏


Monday, July 19, 2010

Beware about Scareware Software Live Supports

Beware about Scareware Software Live Supports
Now a days fake anti-virus software (scareware )distributors are offering 'Online Support' to convince their victims to steal their valuable data including credit card information. This was discovered by Mr. Nicolas Brulez of Kaspersky that the scareware distributors are now offering actual live support. Users installing fake anti-virus software Security Master AV and clicking on the 'Online Support' button are directed to a chat window in which they can put questions directly to the scareware 'vendor'. As a special offer, the 'support team' offers a one-day trial version of the full product, which reliably removes the imaginary malware identified by the 'demo' version from the user's system. Debora Brown, Kendra Grace and David Lee appear to have all the time in the world online to convince victims in fluent English that their software is genuine and to get them to install the bogus full product. Alternatively, victims can call them up, or send an email. It is suspected that the extra-helpful scareware distributor is located in Russia or the Ukraine. The FBI recently charged three men accused of extracting around $100 million from internet users in more than 60 countries.

Recent Comments