
തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ ഔദ്യോഗിക വെബ്സൈറ്റ് നാലുതവണ ഹാക്ക് ചെയ്യപ്പെട്ടതായി വെളിപ്പെട്ടു.സൈബര്‍ ക്രൈം സെല്‍ ഇതേകുറിച്ച് നടത്തിയ അന്വേഷണം എങ്ങും എത്തിയിട്ടില്ല.മുഖ്യമന്ത്രിയുടെ സൈറ്റിന്‍റെ പരിപാലന ചുമതല സിഡിറ്റിനാണ്.
കൃത്രിമ പാസ്‌വേഡ് ഉപയോഗിച്ച് വെബ്സൈറ്റിലെ വിവരങ്ങള്‍ മാറ്റുകയും പുതിയവ തിരുകി കയറ്റുകയും ചെയ്തിരുന്നു. സൈബര്‍ ക്രൈംസെല്‍ മേധാവി ഐ ജി ലോക്നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.
മൂന്നാര്‍ ദൗത്യസംഘത്തില്‍പെട്ട ഐ ജി ഋഷിരാജ്സിങ്ങിനെ കൊന്നുകളയുമെന്ന ഭീഷണിയും മുഖ്യമന്ത്രിയുടെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വധഭീഷണി അയച്ച മേല്‍വിലാസത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു. എന്നാല്‍ അന്വേഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പറത്തുവിട്ടിട്ടില്ല.
Source: MSN India
No comments:
Post a Comment