Cyber Security Tip & Tricks

Friday, July 19, 2013

Smart Rescue Android Application for the security of women and children.


Smart Rescue is an android application,that sends text messages and voice calls to your near and dear ones to let them know you are in trouble. Just press of 4 click of Side button and your registered contacts know you need help. This app is useful in those countries where public emergency response service is lagging and unreliable. You can register your emergency contact response in the registration form of the application.

The app works on the press of power button 4 times.It sends standard text message to 3 of your registered contact,contains your current location information. It also sends a voice call to your first registered contact,where you can explain the current situation .

In case the voice calls fails it automatically answers the incoming call from any number which also activates the loudspeaker, where you can explain the situation. This is a great app for providing a sense of security to women and children. A great app especially for children and women ,if they find themselves in vulnerable situation.

You can download the Smar Rescue Application  to the Android phone by click here.

അവൾ വീട്ടിൽ തിരിച്ചു വരുന്നതു വരെ ആധിയാണ്... രക്ഷിതാക്കൾ എപ്പോഴും പറയുന്ന വാചകമാണിത്. അവൾ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടാൽ, അപരിചിതർ പിന്തുടർന്നാൽ, ഉപദ്രവിക്കാൻ ശ്രമിച്ചാൽ, അപകടം പറ്റിയാൽ ആരാണ് സഹായിക്കാനുണ്ടാവുക? ഇങ്ങിനെ പോകും ചിന്തകൾ. ഈ ആശങ്ക അകറ്റാൻ ഒരു കൂട്ടം ടെക്കികൾ ചേർന്ന് നിർമ്മിച്ചതാണ് 'സ്മാർട്ട് റെസ്ക്യൂ' എന്ന ആപ്ലിക്കേഷൻ.

ഈ ആപ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ഫോണിന്റെ പവർ ബട്ടണിൽ നാലു വട്ടം അമർത്തിയാൽ ആപ്ലിക്കേഷൻ ഓണാവും. നേരത്തെ രജിസ്റ്റർ ചെയ്തു വച്ച നന്പറുകളിലേക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശം പോവും. നിൽക്കുന്ന സ്ഥലം എവിടെയാണെന്നും സന്ദേശത്തോടൊപ്പമുണ്ടാകും. അപകട സമയം മറ്റേതെങ്കിലും നന്പറിൽ നിന്ന് ഫോണിലേക്ക് കോൾ വന്നാൽ പ്രത്യേകം ക്ളിക്ക് ചെയ്യാതെ തന്നെ കോളറോട് സംസാരിക്കാം.

ആപ്ലിക്കേഷനിൽ ഒരു വട്ടം വിരലമർത്തിയാൽ പൊലീസ്, ആംബുലൻസ്, ഹെൽപ്പ് ലൈൻ, ഫയർ ഫോഴ്സ്, ഡോക്ടർ ഓൺ കോൾ എന്നിവയിലേക്ക് എളുപ്പത്തിൽ വിളിക്കാൻ കഴിയുന്ന സ്ക്രീൻ കാണാം. അവരുമായി നിമിഷത്തിനകം ബന്ധപ്പെടാം.

ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാവുക. https://play.google.com/store/apps/details?id=com.aitrich.smartrescue എന്ന ലിങ്കിൽ നിന്നും സൗജന്യമായി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തെടുക്കാം. ഡൗൺ ലോഡ് ചെയ്ത ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്പോൾ സ്വന്തം പേരും ബന്ധപ്പെടേണ്ട മറ്റ് നന്പറുകളും ഫീഡ് ചെയ്യണം.


എയ്ട്രിക് ടെക്നോളജീസ് എന്ന ഐ.ടി കന്പനിയിലെ ടെക്കികളായ ശിവ,ഹരീഷ്, അജിത്ത്,ബൈജു എന്നിവർ ചേർന്നാണ് ആപ്ലിക്കേഷൻ നിർമ്മിച്ചത്. http://www.aitrich.com/

 Tag: Smart Rescue, Android Application, security, women security, children security, Mobile, Mobile app, Android, emergency response,

Recent Comments