പ്രധാന സൈബർ തട്ടിപ്പുകൾ
💥🔥🔥🔥🔥💥
തട്ടിപ്പുകാർക്ക് പ്രായം പദവി ഭാഷ പ്രദേശം വർണം വർഗം എന്നിങ്ങനെ യാതൊരു പരിഗണനകളോ പക്ഷഭേദമോ ഇല്ല.
അവരൊഴികെ *എല്ലാ പേരും ഇരകൾ ആണ്* അവരുടെ കണ്ണിൽ
ചില തട്ടിപ്പു രീതികൾ
👇👇👇👇👇👇👇
*TRAI ഫോൺ തട്ടിപ്പ്*: തട്ടിപ്പുകാരൻ TRAI നിന്നാണ് എന്ന് പറഞ്ഞ് *നിങ്ങളുടെ മൊബൈൽ നമ്പർ അനധികൃത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു* എന്നും അതിനാൽ സേവനങ്ങൾ നിർത്തിവെക്കപ്പെടും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയേക്കാം
*വാസ്തവം*: TRAI സേവനങ്ങൾ നിർത്തുകയില്ല; ടെലികോം കമ്പനികൾ ആണ് സേവനങ്ങൾ നിർത്തുന്നത്. (BSNL, Jio, Vodafone etc)
*പാർസൽ കസ്റ്റംസ് ഓഫീസിൽ തടഞ്ഞു വച്ചു*: അനധികൃത വസ്തുക്കൾ അടങ്ങിയ പാർസൽ തടഞ്ഞു വച്ചെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്നു.
*പ്രതികരണം*: Call disconnect ചെയ്ത് complaint ചെയ്യുക.
*ഡിജിറ്റൽ അറസ്റ്റ്*: വ്യാജ പോലീസ് / കസ്റ്റംസ് / CBI ഉദ്യോഗസ്ഥർ ചമഞ്ഞ് യൂണിഫോമിൽ വീഡിയോ കാളിൽ വന്ന് നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണ് എന്ന് പറയുകയോ അല്ലെങ്കിൽ ഓൺലൈനിൽ ചോദ്യം ചെയ്യാൻ തുടങ്ങുകയോ ചെയ്യുന്നു
*വാസ്തവം*: നിലവിലെ ഇന്ത്യയിലെ നിയമങ്ങൾ പ്രകാരം ഡിജിറ്റൽ അറസ്റ്റ് എന്നൊരു കാര്യമില്ല.
*കുടുംബാംഗം അറസ്റ്റിൽ*: തട്ടിപ്പുകാർ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നു.
*പ്രതികരണം*: നടപടി സ്വീകരിക്കുന്നതിന് മുൻപ് കുടുംബാംഗങ്ങളുമായി സ്ഥിരീകരിക്കുക.
*വേഗത്തിൽ സമ്പത്ത് സമ്പാദിക്കുക* (Stock Trading): സോഷ്യൽ മീഡിയയിൽ വൻ പരസ്യം ചെയ്ത് നിക്ഷേപങ്ങൾക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു.
*ശ്രദ്ധിക്കേണ്ടത്*: ഉയർന്ന ലാഭവാഗ്ദാനമുള്ള പദ്ധതി വളരെ കരുതലോടെ പരിശോധിക്കുക.
*എളുപ്പത്തിലുള്ള ജോലികൾക്ക് വലിയ പ്രതിഫലം*: തട്ടിപ്പുകാർ എളുപ്പത്തിലുള്ള ജോലികൾക്ക് വലിയ പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപം ആവശ്യപ്പെട്ടേയ്ക്കാം.
*ശ്രദ്ധിക്കേണ്ടത്*: എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള പദ്ധതികൾ ഭൂരിഭാഗവും തട്ടിപ്പുകളാകാം.
*പിശകായ പണമിടപാട്*: തട്ടിപ്പുകാർ പണമിടപാടുകൾ നടത്തി എന്ന് തെറ്റിദ്ധരിപ്പിച്ചോ അല്ലാതെയോ പണം തിരികെ ആവശ്യപ്പെടുന്നു.
*ശ്രദ്ധിക്കേണ്ടത്*: ബാങ്കുമായി ഇടപാടുകൾ പരിശോധിക്കുക.
*KYC കാലാവധി കഴിഞ്ഞു*: തട്ടിപ്പുകാർ ലിങ്കുകൾ വഴി KYC അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു.
*ശ്രദ്ധിക്കേണ്ടത്*: ബാങ്കുകൾക്കുള്ള KYC അപ്ഡേറ്റ് വ്യക്തിഗതമായി ചെയ്യേണ്ടതാണ്.
*നികുതി തിരികെ ലഭിക്കൽ*: തട്ടിപ്പുകാർ നികുതി വകുപ്പിന്റെ പേരിൽ ബാങ്ക് വിവരങ്ങൾ ചോദിച്ച് Tax തിരികെ തരാം എന്ന് പറഞ്ഞേക്കാം.
*വസ്തുത*: നികുതി വകുപ്പുകൾക്ക് ഇതിനകം നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ലഭ്യമാണ്.
*സുരക്ഷിതമായിരിക്കുക*
സംശയമുള്ള ലിങ്കുകൾ ക്ലിക്കുചെയ്യരുത്.
ട്രാൻസാക്ഷനുകൾ ബാങ്കിൽ പരിശോധിക്കുക.
സംശയാസ്പദമായ കോൾ/നമ്പറുകൾ റിപ്പോർട്ട് ചെയ്യുക.
ഉയർന്ന ലാഭ വാഗ്ദാനങ്ങളുള്ള പദ്ധതികളിൽ ജാഗ്രത പാലിക്കുക.
KYC നേരിട്ട് അപ്ഡേറ്റ് ചെയ്യുക.
വ്യക്തിഗത/ബാങ്ക് വിവരങ്ങൾ പങ്കുവെക്കരുത്.
ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ നിന്ന് മാത്രം കസ്റ്റമർ കേർ നമ്പറുകൾ നേടുക, ഗൂഗിൾ / മറ്റു തിരച്ചിൽ ഉപയോഗിച്ച് അല്ലാതെ.
തട്ടിപ്പുകൾ *കഴിയുന്നതും വേഗം* റിപ്പോർട്ട് ചെയ്യുക:
നാഷണൽ കൺസ്യൂമർ ഹെൽപ് ലൈൻ: *1800-11-4000*
സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ:
https://www.cybercrime.gov.in
*ടോൾ-ഫ്രീ 1930*
മൊബൈൽ നഷ്ടം: https://www.ceir.gov.in/
ഒപ്പം പ്രാദേശിക പോലീസ് സ്റ്റേഷനിലും പരാതി അറിയിക്കാം
*വിവരങ്ങൾ അറിയുക, ജാഗ്രത പുലർത്തുക*
പൊതു ഉപയോഗാർത്ഥം
*സീ.ജീ.എസ്.കെ.*
🙏🙏🙏🙏🙏🙏🙏